Thursday 4 April 2019

MANNATH PATHMANABHAN -NSS

മന്നത്ത്  പത്മനാഭൻ  & എൻ.എസ്. എസ്

ജനനം            : 1878 ജനുവരി 2
ഗ്യാസ്
മരണം           : 1970 ഫെബ്രുവരി 25

ജന്മസ്ഥലം    : പെരുന്ന, കോട്ടയം

അച്ഛൻ           : ഈശ്വരൻ നമ്പൂതിരി

മാതാവ്         : പാർവതി അമ്മ

ഭാര്യ               : തോട്ടയ്ക്കാട് മാധവിയമ്മ

🌿മുതുകുളം പ്രസംഗം നടത്തിയ നവോത്ഥാന നായകൻ?

മന്നത്ത് പദ്മനാഭൻ (1947)

🌿തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ്?

മന്നത്ത് പദ്മനാഭൻ

🌿ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാൻ കാരണമായ 1959 ലെ വിമോചനസമരം നയിച്ചത്?

മന്നത്ത് പദ്മനാഭൻ

🌿വിമോചന സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ച നവോത്ഥാന നായകൻ?

മന്നത്ത് പദ്മനാഭൻ

🌿ഭാരതകേസരി, കേരളത്തിൻറെ മദൻ മോഹൻ മാളവ്യ എന്നൊക്കെ അറിയപ്പെട്ടത്?

മന്നത്ത് പദ്മനാഭൻ

🌿മന്നത്തിനെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചതാര്?

സർദാർ കെ എം പണിക്കർ

🌿ബി ബി സി യിൽ മലയാളത്തിൽ പ്രസംഗിച്ച നവോത്ഥാന നേതാവ്?

മന്നത്ത് പദ്മനാഭൻ

🌿വൈക്കം സത്യാഗ്രഹത്തിൻറെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്?

മന്നത്ത് പദ്മനാഭൻ (1924)

🌿സവർണ്ണ ജാഥ എവിടെ മുതൽ എവിടെ വരെ ആയിരുന്നു?

വൈക്കം മുതൽ തിരുവനന്തപുരം വരെ

🌿വൈക്കം മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്?

റാണി ലക്ഷ്മി ഭായ്ക്ക്

🌿മന്നം, ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?

1921

🌿മന്നം, തിരുവിതാംകൂർ ലെജിസ്ലെറ്റിവ് അസ്സംബ്ലിയിൽ അംഗമായ വർഷം?

1949

🌿നായർ സമാജം സ്ഥാപിച്ചത്?

മന്നത്ത് പദ്മനാഭൻ

🌿എൻറെ ദേവനും ദേവിയും NSS ആണ് എന്ന് പറഞ്ഞത്?

മന്നത്ത് പദ്മനാഭൻ

🌿മലയാളി സഭ, കേരളീയ നായർ സംഘടന എന്നൊക്കെ അറിയപ്പെട്ടിരുന്ന സംഘടന?

NSS

🌿മന്നത്തിന് ഭാരതകേസരി ബഹുമതി നൽകിയ ഇന്ത്യൻ പ്രസിഡൻറ്?

ഡോ രാജേന്ദ്രപ്രസാദ് (1959)

🌿മന്നത്തിന് പദ്മഭൂഷൺ ബഹുമതി ലഭിച്ച വർഷം?

1966

🌿മന്നത്ത് പദ്മനാഭൻ INC അംഗത്വം എടുത്ത വർഷം?

1947

🌿കൊച്ചിൻ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?

തോട്ടയ്ക്കാട് മാധവിയമ്മ

🌿മന്നവും ആർ ശങ്കറും ചേർന്ന് രൂപീകരിച്ച പാർട്ടി?

ഡെമോക്രാറ്റിക്‌ കോൺഗ്രസ് പാർട്ടി (1950)

🌿മന്നത്തിൻറെ ആത്മകഥ?

എൻറെ ജീവിതസ്മരണകൾ

🌿മന്നത്തിൻറെ പ്രധാന കൃതികൾ?

സ്നേഹലത (നോവൽ), പഞ്ചകല്യാണി നിരൂപണം, ഞങ്ങളുടെ FMS യാത്ര

🌿ഹിന്ദു മഹാ മണ്ഡൽ രൂപീകരിച്ച നേതാക്കൾ?

ആർ ശങ്കർ, മന്നത്ത് പദ്മനാഭൻ

🌿ഗുരുവായൂർ സത്യാഗ്രഹം കമ്മറ്റിയുടെ പ്രസിഡൻറ്?

മന്നത്ത് പദ്മനാഭൻ

🌿ഗുരുവായൂർ സത്യാഗ്രഹം കമ്മറ്റിയുടെ സെക്രട്ടറി?

കെ കേളപ്പൻ

🌿NSS സ്ഥാപിതമായതെന്ന്?

1914 ഒക്ടോബർ 31 (ആസ്ഥാനം : പെരുന്ന)

🌿NSS ൻറെ ആദ്യകാല നാമം?

നായർ ഭൃത്യ ജനസംഘം

🌿നായർ സർവീസ് സൊസൈറ്റി (NSS) എന്ന പേര് നിർദ്ദേശിച്ചത്?

പരമുപിള്ള (1915)

🌿നായർ ഭൃത്യ ജനസംഘം എന്ന പേര് നിർദ്ദേശിച്ചത്?

കെ കണ്ണൻ നായർ

🌿NSS ൻറെ ആദ്യ സെക്രട്ടറി?

മന്നത്ത് പദ്മനാഭൻ (പ്രസിഡൻറ് : കെ കേളപ്പൻ)

🌿ഗോപാലകൃഷ്ണ ഗോഖലയുടെ സർവന്റസ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ മാതൃകയിൽ ആരംഭിച്ച സംഘടന?

NSS

🌿NSS ൻറെ മുഖപത്രം?

സർവീസ് (1919)(കറുകച്ചാലിൽ നിന്നും)

🌿NSS ൻറെ ആദ്യ (കര)യോഗം നടന്ന സ്ഥലം?

തട്ട (പന്തളം 1929)

🌿NSS രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന്?

1925

🌿NSS ൻറെ ആദ്യ സ്കൂൾ എവിടെയാണ് സ്ഥാപിച്ചത്?

കറുകച്ചാൽ (ആദ്യ ഹെഡ് മാസ്റ്റർ : കെ.കേളപ്പൻ)

🌿NSS ൻറെ ആദ്യ കോളേജ് എവിടെയാണ് സ്ഥാപിച്ചത്?

പെരുന്ന

🌿NSS ൻറെ ഭവനസന്ദർശനവേളയിൽ പാടാനായി രചിച്ച പ്രാർത്ഥനാ ഗീതം?

അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി

🌿അഖിലാണ്ഡ മണ്ഡലം എഴുതിയതാര്?

പന്തളം കെ പി രാമൻപിള്ള

🌿മന്നത്തിനെ ആദരിച്ച് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് സ്റ്റാമ്പ് ഇറക്കിയ വർഷം?

1989

🌿മന്നം സമാധി എവിടെ സ്ഥിതി ചെയ്യുന്നു?

പെരുന്ന.

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...