Friday, 27 March 2020

CORONA-COVID 19 അറിയേണ്ടതെല്ലാം



♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം /പ്രഭവ കേന്ദ്രം⁉️⁉️
✅✅ചൈന

🤹🏻‍♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം ⁉️⁉️
✅✅വുഹാൻ 

🤹🏻‍♀️ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ .⁉️⁉️
✅✅6

🤹🏻‍♀️കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി⁉️⁉️
✅✅ലീവൻലിയാങ്

🤹🏻‍♀️കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ്  നിർദേശിച്ച പേര് എന്തായിരുന്നു⁉️⁉️
✅✅നോവൽ കൊറോണ വൈറസ്



🤹🏻‍♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം⁉️⁉️
✅✅കേരളം

🤹🏻‍♀️ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്തത് ?
✅✅തൃശൂർ, കേരള 

🤹🏻‍♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല⁉️
✅✅കാസർഗോഡ് കാഞ്ഞങ്ങാട്

🤹🏻‍♀️കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം⁉️⁉️
✅✅കേരള

🤹🏻‍♀️Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്⁉️⁉️
✅✅വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

🤹🏻‍♀️കൊറോണ വൈറസിന് ലോക ആരോഗ്യ സംഘടന നൽകിയ പേര് ⁉️⁉️
✅✅COVID 19


🤹🏻‍♀️ഏത് രോഗത്തിലേക്ക് ആണ് കൊറോണ വൈറസ് നയിക്കുന്നത്⁉️⁉️
✅✅SARS Cov2

🤹🏻‍♀️ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം 

🤹🏻‍♀️ കൊറോണരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം⁉️⁉️
✅✅2019 ഡിസംബർ 31

🤹🏻‍♀️നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അർത്ഥമാക്കുന്നത് 
✅✅NEW/പുതിയത് 

🤹🏻‍♀️കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം⁉️⁉️
✅✅കിരീടം അല്ലെങ്കിൽ പ്രഭാവലയം

🤹🏻‍♀️രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഏത് തരം അസുഖമാണ് കൊറോണ ⁉️⁉️
✅PANDOMIC



🤹🏻‍♀️പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക്

🤹🏻‍♀️മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ അറിയപ്പെടുന്ന പേര്⁉️⁉️
✅✅ZOONOTIC 

 🤹🏻‍♀️നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ⁉️⁉️ 
✅✅പൂനെ

🤹🏻‍♀️കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ⁉️⁉️
✅✅Break the Chain 

🤹🏻‍♀️സാർക്ക് രാജ്യങ്ങളുടെ കൊറോണ അടിയന്തര നിധിയിലേക്ക് ഇന്ത്യ നൽകിയ വിഹിതം⁉️⁉️
✅✅ഒരു കോടി ഡോളർ

🤹🏻‍♀️കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ⁉️⁉️
✅✅ എസ് എസ് വാസൻ


🤹🏻‍♀️2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് 'Coronavirus Information Hub' ആരംഭിച്ചത്⁉️⁉️
✅✅Whatsapp

🤹🏻‍♀️️രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊറോണയെ എന്തായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്⁉️⁉️
✅✅ദേശീയ ദുരന്തം (നോട്ടിഫൈഡ് ഡിസാസ്റ്റർ)

🤹🏻‍♀️കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡമേതാണ്.⁉️⁉️
✅✅യൂറോപ്പ് 

🤹🏻‍♀️കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്⁉️⁉️
✅✅ജനത  കർഫ്യൂ

🤹🏻‍♀️കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഏത് രാജ്യത്തെ പ്രസിഡന്റിനാണ്⁉️⁉️
✅✅ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോ


🤹🏻‍♀️കൊറോണ  പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്⁉️⁉️
✅✅World Bank 

🤹🏻‍♀️കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ഏതാണ്⁉️⁉️
✅✅ദിശ 1056

🤹🏻‍♀️കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാനിലെ യോകലോഹോമോയിൽ പിടിച്ചിട്ട 168 ഇന്ത്യൻ യാത്രക്കാർ അടങ്ങിയ കപ്പലിന്റെ പേര് ⁉️⁉️
✅✅ഡയമണ്ട് പ്രിൻസസ്

🤹🏻‍♀️ചൈനയ്ക്ക് പുറമേ കൊറോണാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം⁉️⁉️
✅✅ഫിലിപ്പെൻസ് 

🤹🏻‍♀️കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം⁉️⁉️
✅✅Singapore 


🤹🏻‍♀️കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം⁉️⁉️
✅✅അമേരിക്ക

🤹🏻‍♀️കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ മനുഷ്യ ജീവി⁉️⁉️
✅✅ജെന്നിഫർ ഹാലെർ

🤹🏻‍♀️കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം⁉️⁉️
✅✅കർണാടക

🤹🏻‍♀️കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് ആരംഭിച്ച സമൂഹ മാധ്യമം⁉️⁉️
✅✅വാട്ട്സ്ആപ്പ്

🤹🏻‍♀️കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്ര സഭ , WHO എന്നിവരുമായി സഹകരിച്ചു കൊണ്ട് 20 മില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയ സോഷ്യൽ മീഡിയ കമ്പനി⁉️⁉️
✅✅Face Book

🤹🏻‍♀️ഏഷ്യക്ക് പുറത്ത് കൊറോണ (COVID- 19) റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ⁉️⁉️
✅✅ഫ്രാൻസ്





🤹🏻‍♀️ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം⁉️⁉️
✅✅കേരള

🤹🏻‍♀️കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം⁉️⁉️
✅✅സ്പെയിൻ
രണ്ടാമത് അമേരിക്ക

🤹🏻‍♀️കൊറോണ
വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ ⁉️⁉️
✅✅1075



🤹🏻‍♀️ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം⁉️⁉️
✅✅കർണാടക കൽബുർഗി

🤹🏻‍♀️ കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്നസ്ഥലം⁉️⁉️
✅✅ലണ്ടൻ 

Thursday, 9 January 2020

+2 IMPROVEMENT EXAM NOTIFICATION.



ഹയർ സെക്കന്ററി പരീക്ഷ: മാർക്ക് മെച്ചപ്പെടുത്തുന്നതിന് വ്യവസ്ഥകൾ ഉദാരമാക്കി
ഹയർ സെക്കന്ററി പരീക്ഷയിൽ ലഭിച്ച മാർക്ക് മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി സർക്കാർ ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് മൂന്നു വിഷയങ്ങൾ വരെ ഇമ്പ്രൂവ് ചെയ്യുന്നതിനും (സ്‌കോർ മെച്ചപ്പെടുത്തുന്നതിനും) തോറ്റ വിഷയത്തിന് സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആ വിഷയങ്ങൾക്ക് പുറമേ മൂന്നു വിഷയങ്ങൾ കൂടി ഇമ്പ്രൂവ് ചെയ്യുന്നതിനും കഴിയും.
നിലവിൽ ജയിച്ച ഒരു വിഷയത്തിന് മാത്രമേ ഇമ്പ്രൂവ് ചെയ്യുന്നതിന് അവസരമുണ്ടായിരുന്നുള്ളു. അതുപോലെ സേ പരീക്ഷ എഴുതുന്നവർക്ക് ജയിച്ച വിഷയങ്ങൾ ഇമ്പ്രൂവ് ചെയ്യുന്നതിന് അവസരമുണ്ടായിരുന്നില്ല. ദീർഘകാലമായി വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ഒരാവശ്യമാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.


Tuesday, 3 December 2019

NEET 2020

NEET 2020

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള *നാഷ​ണ​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍ട്ര​ന്‍​സ് ടെ​സ്റ്റ്‌ (നീ​റ്റ്)* ​ എക്സാം അപേക്ഷകൾ ഇന്ന് (02.12.2019) 4.00pm മുതൽ ആരംഭിക്കും.

അവസാന തീയതി : *ഡിസംബർ 31*

എം​ബി​ബി​എ​സ്/​ബി​ഡി​എ​സ് പ്രവേ​ശ​ന പ​രീ​ക്ഷ 2020 *മെ​യ് 3ന്* ന​ട​ക്കും. 

*മെഡിക്കൽ & അലൈഡ് കോഴ്‌സുകൾക്ക് കേരളത്തിലെ കോളേജുകളിൽ പ്രവേശനം  ആഗ്രഹിക്കുന്നവർ  നീറ്റ് എക്സാമിന് യോഗ്യത നേടുന്നതിനൊപ്പം KEAM അപേക്ഷ കൂടി സമർപ്പിക്കണം.*

ജ​ന​റ​ല്‍ /ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 1,500 / 1400 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി വിഭാ​ഗ​ങ്ങ​ള്‍​ക്ക് 800 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്.

Monday, 28 October 2019

Electronics & Hardware കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.



October മാസം 29 ന്  ആരംഭിക്കുന്ന   
Electronics & Hardware
 കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.ആൺകുട്ടികൾക്ക് മാത്രം.
യോഗ്യത പ്ലസ് ടു  പാസ്സ് & പ്രായം 18 - 28.മുൻഗണന മുസ്ലിം, ക്രിസ്ത്യൻ SC/ST വിഭാഗങ്ങൾക്ക് മാത്രം.  (കാലാവധി 7മാസം.) പഠനത്തിന് ശേഷം മാസം Rs. 10,000- ൽ കുറയാത്ത സാലറിയുള്ള ജോലിയും വാങ്ങിത്തരുന്നു.  ഇത് ഒരു കേന്ദ്ര ഗവണ്മെന്റ് പ്രൊജക്റ്റ്‌ ആണ്. കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക. സിബി കെ. ജോൺ,  ട്രെയിനർ.  No. 9746151156 Whatsapp, 
 9447523170. Please Help.

DDU GKY TRAINING CENTRE ARAKULAM, THODUPUZHA,IDUKKI DISTRICT.
ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കുക. പരമാവധി ഗ്രൂപ്പിൽ ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരമാകട്ടെ.

Admission വരുമ്പോൾ പേരെന്റ് കൂടെ ഉണ്ടാകണം. താഴെ പറയുന്ന രേഖകൾ കരുതണം.

6 passport size photos,
SSLC OR PLUS TWO Certificate and copy,
ADHAAR and three copies,
Ration card and copy,
Kudumbasree or Thozhilurappu  Job Card and copy.

Saturday, 26 October 2019

✒വയലാർ രാമവർമ്മ ✒

വയലാർ രാമവർമ്മ
Name in English: 
 
Vayalar Ramavarma


Date of Birth: 
 
Sun, 25/03/1928

Artist's field: 

Date of Death: 
 
തിങ്കൾ, 27 October, 1975
Vayalar Ramavarma
1928 മാർച്ച് 25 നു ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ്മ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലികത്തമ്പുരാട്ടി. കുട്ടിക്കാലത്തു തന്നെ ഗുരുകുലസമ്പ്രദായത്തിൽ സംസ്കൃതം പഠിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഗാഢബന്ധം പുലർത്തിപ്പോന്ന രാ‍മവർമ്മ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്നു
1956 ൽ ഖദീജാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ്  എന്ന ചിത്രത്തിൽ തുമ്പീ തുമ്പീ എന്ന ഗാനമെഴുതിക്കൊണ്ട് മലയാള ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിച്ചു. പിന്നീടങ്ങോട്ട് ഗാനലോകത്തെ നിത്യവിസ്മയമായിത്തീർന്നു. എല്ലാത്തരത്തിലുമുള്ള പാട്ടുകൾ വയലാർ കൈരളിക്കു നൽകി.
1961 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് സർഗ്ഗസംഗീതം എന്ന കവിതാസമാഹാരത്തിനു ലഭിച്ചു.
[1969ൽ കടല്‍പ്പാലം,നദി]
[ 1972 ൽ ചെമ്പരത്തി -ചക്രവർത്തിനീ..)],
[1974ൽ നെല്ല് -നീലപ്പൊന്മാനേ,അതിഥി- സീമന്തിനീ..]
എന്നീ ഗാനങ്ങൾക്ക് മികച്ച ഗാനരചനക്കുള്ള സംസ്ഥാന അവാർഡ്,1975 ൽ ചുവന്ന സന്ധ്യകൾ.സ്വാമി അയ്യപ്പൻ എന്നിവയിലെ ഗാനമികവിനു മരണാനന്തരബഹുമതിയായും1972 ൽ അച്ഛനും ബാപ്പയും എന്ന് ചിത്രത്തിലെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനത്തിനു മികച്ച ഗാനരചനക്കുള്ള ദേശീയ അവാർഡും ലഭിച്ചു.1965 ൽ ചേട്ടത്തി എന്ന സിനിമയിലെ ആദിയിൽ വചനമുണ്ടായിഎന്ന ഗാനം ചിത്രത്തിൽ പാടി അഭിനയിക്കുകയുണ്ടായി.
1975 ഒക്ടോബർ 27 നു അന്തരിച്ചു.ഭാര്യ:ചെണ്ടങ്ങ പുത്തൻ കോവിലകത്ത് ഭാരതിത്തമ്പുരാട്ടി,മക്കൾ : ശരത്ചന്ദ്രൻ,ഇന്ദുലേഖ,യമുന,സിന്ധു.
രാമവർമ്മയുടെ പേരിലുള്ള വയലാർ രാമവർമ്മ സാഹിത്യ അവാർഡ് 1977 മുതൽ ഒക്റ്റോബർ 27 നു നൽകി വരുന്നു.കേരളത്തിലെ ഏറ്റവും പ്രശസ്തമായ അവാർഡ് ആണിത്.
ചിത്രം : ഗോപൻ അടൂർ
ഗാനരചന
വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾ
ആലാപനം പി ലീലകോറസ്
സംഗീതം ജി ദേവരാജൻ
സംഗീതം ജി ദേവരാജൻ
ആലാപനം എസ് ജാനകി
സംഗീതം ആർ കെ ശേഖർ
സംഗീതം ജി ദേവരാജൻ
ആലാപനം രേണുകകോറസ്
സംഗീതം ജി ദേവരാജൻ
ആലാപനം പി സുശീല
സംഗീതം ജി ദേവരാജൻ
സംഗീതം ജി ദേവരാജൻ
സംഗീതം ജി ദേവരാജൻ
ആലാപനം പി മാധുരി
അതിഥി താരം
അവാർഡുകൾ

Featured post

VOX POPULI uduma magazine