Saturday 26 October 2019

✒വയലാർ രാമവർമ്മ ✒

വയലാർ രാമവർമ്മ
Name in English: 
 
Vayalar Ramavarma


Date of Birth: 
 
Sun, 25/03/1928

Artist's field: 

Date of Death: 
 
തിങ്കൾ, 27 October, 1975
Vayalar Ramavarma
1928 മാർച്ച് 25 നു ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ്മ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലികത്തമ്പുരാട്ടി. കുട്ടിക്കാലത്തു തന്നെ ഗുരുകുലസമ്പ്രദായത്തിൽ സംസ്കൃതം പഠിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഗാഢബന്ധം പുലർത്തിപ്പോന്ന രാ‍മവർമ്മ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്നു
1956 ൽ ഖദീജാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ്  എന്ന ചിത്രത്തിൽ തുമ്പീ തുമ്പീ എന്ന ഗാനമെഴുതിക്കൊണ്ട് മലയാള ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിച്ചു. പിന്നീടങ്ങോട്ട് ഗാനലോകത്തെ നിത്യവിസ്മയമായിത്തീർന്നു. എല്ലാത്തരത്തിലുമുള്ള പാട്ടുകൾ വയലാർ കൈരളിക്കു നൽകി.
1961 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് സർഗ്ഗസംഗീതം എന്ന കവിതാസമാഹാരത്തിനു ലഭിച്ചു.
[1969ൽ കടല്‍പ്പാലം,നദി]
[ 1972 ൽ ചെമ്പരത്തി -ചക്രവർത്തിനീ..)],
[1974ൽ നെല്ല് -നീലപ്പൊന്മാനേ,അതിഥി- സീമന്തിനീ..]
എന്നീ ഗാനങ്ങൾക്ക് മികച്ച ഗാനരചനക്കുള്ള സംസ്ഥാന അവാർഡ്,1975 ൽ ചുവന്ന സന്ധ്യകൾ.സ്വാമി അയ്യപ്പൻ എന്നിവയിലെ ഗാനമികവിനു മരണാനന്തരബഹുമതിയായും1972 ൽ അച്ഛനും ബാപ്പയും എന്ന് ചിത്രത്തിലെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനത്തിനു മികച്ച ഗാനരചനക്കുള്ള ദേശീയ അവാർഡും ലഭിച്ചു.1965 ൽ ചേട്ടത്തി എന്ന സിനിമയിലെ ആദിയിൽ വചനമുണ്ടായിഎന്ന ഗാനം ചിത്രത്തിൽ പാടി അഭിനയിക്കുകയുണ്ടായി.
1975 ഒക്ടോബർ 27 നു അന്തരിച്ചു.ഭാര്യ:ചെണ്ടങ്ങ പുത്തൻ കോവിലകത്ത് ഭാരതിത്തമ്പുരാട്ടി,മക്കൾ : ശരത്ചന്ദ്രൻ,ഇന്ദുലേഖ,യമുന,സിന്ധു.
രാമവർമ്മയുടെ പേരിലുള്ള വയലാർ രാമവർമ്മ സാഹിത്യ അവാർഡ് 1977 മുതൽ ഒക്റ്റോബർ 27 നു നൽകി വരുന്നു.കേരളത്തിലെ ഏറ്റവും പ്രശസ്തമായ അവാർഡ് ആണിത്.
ചിത്രം : ഗോപൻ അടൂർ
ഗാനരചന
വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾ
ആലാപനം പി ലീലകോറസ്
സംഗീതം ജി ദേവരാജൻ
സംഗീതം ജി ദേവരാജൻ
ആലാപനം എസ് ജാനകി
സംഗീതം ആർ കെ ശേഖർ
സംഗീതം ജി ദേവരാജൻ
ആലാപനം രേണുകകോറസ്
സംഗീതം ജി ദേവരാജൻ
ആലാപനം പി സുശീല
സംഗീതം ജി ദേവരാജൻ
സംഗീതം ജി ദേവരാജൻ
സംഗീതം ജി ദേവരാജൻ
ആലാപനം പി മാധുരി
അതിഥി താരം
അവാർഡുകൾ

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...