Friday 22 February 2019

ITC questions - Computer 4 PSC



            Compoquizclub.blogspot. com

കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ചാൾസ് ബാബേജ്
ചാൾസ് ബാബേജ് ജനിച്ചത്?
1791 ൽ ലണ്ടനിലാണ്
ആദ്യത്തെ മെക്കാനിക്കൽ കംപ്യൂട്ടർ രൂപപ്പെടുത്തിയെടുത്തത്?
ചാൾസ് ബാബേജ്
ചാൾസ് ബാബേജ് ഫെലോ ഓഫ് റോയൽ സൊസൈറ്റിയായി തിരഞ്ഞെടുക്കപ്പെട്ട വർഷം ?
1816.
ആദ്യത്തെ വിജയകരമായ ഓട്ടോമാറ്റിക് കാൽക്കുലേറ്റർ എന്നറിയപ്പെടുന്നത്? ഡിഫറൻസ് എഞ്ചിൻ ഡിഫറൻസ് എഞ്ചിന്റെ ഉപജ്ഞാതാവ്?
ചാൾസ് ബാബേജ്
ആദ്യത്തെ മെക്കാനിക്കൽ ജനറൽ പർപസ് കംപ്യൂട്ടറായ അനലറ്റിക്കൽ എഞ്ചിൻ രൂപപ്പെടുത്തിയെടുത്തത് ആര് ?
ചാൾസ് ബാബേജ്
ചാൾസ് ബാബേജ് രചിച്ച ഗ്രന്ഥങ്ങൾ ?
പാസേജ് ഫ്രം ദി ലൈഫ് ഓഫ് എ ഫിലോസഫർ, ഓൺ ദി എക്കോണമി ഓഫ് മെഷിനറി , മാനുഫാക്ചറേഴ്സ്, ടേബിൾ ഓഫ് ലോഗരിതംസ് ഓഫ് ദി നാച്വറൽ നമ്പേഴ്സ് ഫ്രം 1 ടു 100,000
ആധുനിക കംപ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ?
അലൻ ട്യൂറിങ്
രഹസ്യ ഭാഷയിലുള്ള സന്ദേശങ്ങൾ ചോർത്താനായി ക്രിപ്റ്റോഗ്രഫി സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത് ?
അലൻ ട്യൂറിങ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായി പൊതുവെ കണക്കാക്കപ്പെടുന്ന ശാസ്ത്രകാരനാണ് ?
അലൻ ട്യൂറിങ്
കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന പ്രൈസ്?
ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു)
കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ?
ട്യൂറിങ് പ്രൈസ്
ട്യൂറിങ് പ്രൈസ് നൽകുന്നത്?
അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി ഫോർ ടെക്നിക്കൽ / തിയററ്റിക്കൽ കോൺട്രിബ്യൂഷൻസ്
അലൻ ട്യൂറിങ്ങിന്റെ ഓർമയ്ക്കായി ട്യൂറിങ് സെന്റിനറി അഡ്വൈസറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂറിങ് ഇയർ ആയി ആചരിച്ച വർഷം ?.
2012
വാണിജ്യ വ്യവസായ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഭാഷ?
കൊബോൾ
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
വിൻഡോസ്
മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം?
വിൻഡോസ് - 10
ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?
ഓസ്‌‌ബോൺ - 1
www വിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ പ്രത്യേക പേജ് അറിയപ്പെടുന്നത്?
വെബ് പേജ്
SIM കാർഡിന്റെ പൂർണ രൂപം?
സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ
കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രത്യേക ഭാഷ?
പ്രോഗ്രാമിങ് ലാംഗ്വേജ്
ലോകത്ത് ഏറ്റവും അധികം ഐ.സി ചിപ്പ് നിർമ്മിക്കുന്ന കമ്പനി?
ഇന്റൽ (INTEL)
ലോകത്തെ ഏറ്റവും വില കുറഞ്ഞ ടാബ്ളറ്റ് കമ്പ്യൂട്ടർ?
ആകാശ്
റേഡിയോ സിഗ്നലുകൾ ഉപയോഗിച്ചുള്ള ഡാറ്റാ ട്രാൻസ്‌മിഷൻ?
ബ്ളൂ ടൂത്ത്
ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ആപ്പിൾ ll (1977)
ലോകത്തിലെ ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ?
ആൾട്ടയർ 8800
ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ?
ബംഗളുരു
ബില്ലുകൾ, ഫീസുകൾ തുടങ്ങിയവ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന ഇ-പേയ്‌മെന്റ് സംവിധാനം?
ഫ്രണ്ട്സ്
ആദ്യത്തെ മൊബൈൽ ഫോൺ വൈറസ്?
കബീർ (CABIR)
ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സിനിമ?
ഹാർട്ട് ബീറ്റ്
ഫേസ്ബുക്ക് തുടങ്ങിയ വർഷം?
2004

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...