Saturday 2 July 2022

ബഷീർ ദിന ക്വിസ്

 ബഷീർ ക്വിസ്


ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആരാണ്?


വൈക്കം മുഹമ്മദ് ബഷീർ


വൈക്കം മുഹമ്മദ് ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ആര്?


വൈക്കം മുഹമ്മദ് ബഷീർ തന്നെ

ഒന്നും ഒന്നും ചേർന്നാൽ എത്രയെന്നാണ് ബഷീറിന്റെ കഥാപാത്രം ഉത്തരം നൽകിയത്?


ഇമ്മിണി ബല്യ ഒന്ന്


കൊച്ചു നീലാണ്ടൻ, പാറുക്കുട്ടി എന്നീ ആനകൾ കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏത്?


ആനവാരിയും പൊൻകുരിശും


ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് മണ്ടൻ മുത്തപ്പ?


മുച്ചീട്ടുകളിക്കാരന്റെ മകൾ


“ഗുത്തിനി ഹാലിട്ട ലിത്താപ്പോ സഞ്ജിനി ബാലിക ലുട്ടാപ്പി” ബഷീറിന്റെ ഏത് നോവലിലാണ് ഈ പാട്ട് ഉള്ളത്?


ന്റുപ്പുപ്പാപ്പക്കൊരാനെണ്ടാർന്നു


ബഷീറിന്റെ ആത്മകഥയുടെ പേരെന്താണ്?

ഓർമ്മയുടെ അറകൾ


മൂക്ക് കേന്ദ്രകഥാപാത്രമായ ബഷീർ കൃതി ഏതാണ്?


വിശ്വവിഖ്യാതമായ മൂക്ക്


ബഷീർ പ്രസിദ്ധീകരിച്ച വാരികയുടെ പേര്?


ഉജ്ജീവനം


മജീദും സുഹറയും കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ നോവൽ ഏത്?


ബാല്യകാലസഖി


‘ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ‘എന്ന പ്രയോഗം ബഷീറിന്റെ ഏത് നോവലിലാണ് ഉള്ളത്?


ബാല്യകാലസഖി


ആകാശമിട്ടായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ ഏത്?


പ്രേമലേഖനം


ബഷീർ സൃഷ്ടിച്ച സാങ്കല്പിക ഗ്രാമത്തിന്റെ പേര്?


കടുവക്കുഴി ഗ്രാമം


“വെളിച്ചത്തിനെന്തു വെളിച്ചം” എന്ന വാക്യം ഏത് കൃതിയിൽ നിന്നുള്ളതാണ്?


ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു


ഒരു മരം ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് ഏതാണ് ആ മരം?


മാങ്കോസ്റ്റിൻ


കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?


വൈക്കം മുഹമ്മദ് ബഷീർ


ബഷീർ രചിച്ച ബാലസാഹിത്യ കൃതി ഏതാണ്?


സർപ്പയജ്ഞം


വൈക്കം മുഹമ്മദ് ബഷീർ ജനിച്ചത് എന്നാണ്?


1908 ജനുവരി 21


ബഷീർ അന്തരിച്ച വർഷം?


1994 ജൂലൈ 5


ബഷീർ ദിനമായി ആചരിക്കുന്നത് എന്നാണ്?


ജൂലൈ 5


ബഷീർ ബേപ്പൂരിൽ താമസിച്ചിരുന്ന വീടിന്റെ പേര് എന്തായിരുന്നു?


വയലാലിൽ വീട്


ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥക പ്രസിദ്ധീകരിച്ച വർഷം?


1977


ബഷീർ ഒരേ ഒരു നാടകമേ എഴുതിയിട്ടുള്ളൂ ആ നാടകത്തിന്റെ പേരെന്താണ്?


കഥാബീജം


ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ഏത്?


പ്രേംപാറ്റ


ബഷീറിന്റെ ജീവചരിത്ര കൃതിയുടെ പേര്?


ബഷീറിന്റെ ഐരാവതങ്ങൾ



ബഷീറിന്റെ ഐരാവതങ്ങൾ എന്ന ജീവചരിത്രകൃതിയുടെ രചയിതാവ്?


ഇ എം അഷറഫ്


ബഷീറിന്റെ മാസ്റ്റർ പീസ് കൃതിയായി വിലയിരുത്തപ്പെടുന്ന കൃതി ഏത്?


ബാല്യകാലസഖി


കേശവൻ നായരും സാറാമ്മയും കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ നോവൽ ഏത്?


പ്രേമലേഖനം


ബഷീർ നടത്തിയ ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ്?


ചെവിയോർക്കുക അന്തിമകാഹളം


ചോദ്യോത്തര രൂപത്തിൽ ബഷീർ പ്രസിദ്ധീകരിച്ച കൃതി?


നേരും നുണയും


ബഷീർ മാല എന്ന പാട്ടുകാവ്യത്തിന്റെ രചയിതാവ്?


എം എൻ കാരശ്ശേരി


ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം?


1954


ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ആദ്യ കൃതി?


യാ ഇലാഹി


ബഷീറിന്റെ ഭാര്യയായ ഫാബി ബഷീറിന്റെ ആത്മകഥയുടെ പേര് എന്താണ്?


ബഷീറിന്റെ എടിയേ


ബഷീർ, കാരൂർ നീലകണ്ഠപിള്ള, മാധവികുട്ടി എന്നിവർ ഒരേ പേരിൽ ഒരു കഥ എഴുതിയിട്ടുണ്ട് ആ കഥയുടെ പേരെന്താണ്?


പൂവമ്പഴം


ബഷീറിന്റെ മാന്ത്രിക പൂച്ച എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?


1968


ബഷീറിനെ കുറിച്ച് ഒഎൻവി കുറുപ്പ് രചിച്ച കവിത ഏത്?


എന്റെ ബഷീർ


ചങ്ങമ്പുഴയെ ചിത്രകാരനായി സങ്കല്പ്പിച്ച് ബഷീർ രചിച്ച കൃതി?


ഒഴിഞ്ഞ വീട്


അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?


ഗാന്ധിജി


ബഷീറിന് മുട്ടത്തുവർക്കി അവാർഡ് ലഭിച്ച വർഷം?


1993


പ്രേമലേഖനത്തിലെ കഥാപാത്രങ്ങളായ കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകിയ പേര് എന്താണ്?


ആകാശമിഠായി


ബഷീറിന്റെ ഓർമ്മക്കുറിപ്പ് എന്ന കഥ പ്രസിദ്ധീകരിച്ച വർഷം?


1946


ഉജ്ജീവനം വാരികയിൽ ഏതു തൂലികാനാമത്തിലാണ് ബഷീർ എഴുതിയിരുന്നത്?


പ്രഭ


മരിക്കുന്നതിനുമുമ്പ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീറിന്റെ കഥ ഏത്?


തേൻമാവ്


കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തുന്ന കിളിരൂർ രാധാകൃഷ്ണൻ രചിച്ച ബാലസാഹിത്യ കൃതി ഏത്?


ഒരിടത്തൊരു സുൽത്താൻ


1993 -ൽ ബഷീറിനോടൊപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര്?


ബാലാമണിയമ്മ


ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?


1951


അക്ഷരാഭ്യാസമില്ലാത്ത ബുദ്ധിശാലിയല്ലാത്ത ഒരു കുശിനി പണിക്കാരൻ പൊടുന്നനെ ദിവ്യനായി മാറുന്ന കാഴ്ച വർണ്ണിക്കുന്ന ബഷീറിന്റെ കൃതി ഏതാണ്?


വിശ്വവിഖ്യാതമായ മൂക്ക്


ബഷീറിന്റെ ഏത് കൃതിക്കാണ് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നുകൂടി പേരുള്ളത്?


പാത്തുമ്മയുടെ ആട്


ബഷീറിന്റെ എംപി പോൾ എന്ന ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ച വർഷം?


1991


ഉമ്മാ ഞാൻ കാന്തിയെ തൊട്ടു” ബഷീറിന്റെ ഈ വാക്യം പ്രശസ്തമാണല്ലോ. ബഷീർ ഗാന്ധിജിയെ തൊട്ടത് ഗാന്ധിജി ഏത് സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്?


1924 ലെ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 1925-ൽ ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ


‘ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ’ എന്ന വിജയകൃഷ്ണന്റെ കൃതി ആരെകുറിച്ചുള്ള പഠനമാണ്?


വൈക്കം മുഹമ്മദ് ബഷീർ


മതിലുകൾ എന്ന സിനിമയിൽ നാരായണിക്ക്‌ ശബ്ദം നൽകിയത് ആരാണ്?


കെ പി എ സി ലളിത


ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?


1959


“മലയാളത്തിലെ ഏറ്റവും നോൺ കോൺഷ്യസ് എഴുത്തുകാരനാണ് ബഷീർ” ബഷീറിന്റെ പ്രശസ്തമായ ഒരു കഥയെ വിലയിരുത്തിയാണ് കൽപ്പറ്റ നാരായണൻ ഇങ്ങനെ പറയുന്നത് ഏതാണ് ആ കഥ?


വിശ്വവിഖ്യാതമായ മൂക്ക്


ബഷീറിന്റെ വിഡ്ഢികളുടെ സ്വർഗം എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം?


1948


“കാലങ്ങളിൽ ഒരിക്കൽ സംഭവിക്കുന്ന മഹാത്ഭുതമാണ് ബഷീർ അദ്ദേഹത്തിന്റെ രചനാരീതി മാജിക്കൽ ആണ് ചെറിയ വാക്കുകൾ ആയാലും വലിയ ഭാവങ്ങൾ ഉണ്ടാവുകയും അത് ജനങ്ങളിലേക്ക് സംവേദിക്കുകയും ചെയ്യുന്ന മാജിക്” ആരുടെ വാക്കുകളാണിത്?


ഒ വി വിജയൻ


ബഷീറിന്റെ ആദ്യ കഥയായ എന്റെ തങ്കം പ്രസിദ്ധീകരിച്ച പത്രം?


ജയ കേസരി


ബാല്യകാലസഖി ഒരു നോവലിന്റെ തനിപ്പകർപ്പാണ് എന്ന് പ്രസിദ്ധ നിരൂപകനായിരുന്ന പ്രൊഫസർ എം കൃഷ്ണൻ നായർ ആരോപണമുന്നയിച്ചു. ഇതു സാഹിത്യലോകത്ത് വലിയ ഒച്ചപ്പാടുണ്ടാക്കി പക്ഷേ ബഷീർ അല്പംപോലും പ്രകോപിതനാകാതെ കോപ്പിയടിച്ചു എന്ന് പറഞ്ഞ ഇംഗ്ലീഷ് നോവൽ തർജ്ജമ ചെയ്തു രണ്ടുംകൂടി ഒറ്റ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. ഏതായിരുന്നു ആ നോവൽ?


വിക്ടോറിയ (നട്ടുഹാംസൻ)


ബഷീറിന്റെ താരാസ്പെഷ്യൽസ് എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?


1968


“ജീവിതത്തിൽ നിന്നും പറച്ചു ചീന്തിയ ഒരു ഏടാണ് ഇത് വാക്കുകളിൽ ചോര പുരണ്ടിരിക്കുന്നു” എന്ന് എം പി പോൾ വിശേഷിപ്പിച്ച ബഷീർ കൃതി ഏത്?


ബാല്യകാലസഖി


ബഷീർ രചിച്ച് വി ടി നന്ദകുമാർ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ പുസ്തകം ഏതാണ്?


നേരും നുണയും


നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം ഏതാണ്?


ഭാർഗവീനിലയം

ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിന് അവതാരിക എഴുതിയതാര്?


എം പി പോൾ


ബഷീറിന് ഡി ലിറ്റ് നൽകിയ സർവകലാശാല ഏത്?


കോഴിക്കോട് സർവ്വകലാശാല


ബഷീറിന്റെ മരണശേഷം മകൾ ഷാഹിനയും മകൻ അനീസും ചേർന്ന് അദ്ദേഹത്തിന്റെ ഇട്ടു വെപ്പുകൾ പരിശോധിച്ചപ്പോൾ കിട്ടിയതിൽ ഏറ്റവും പ്രധാനം ഒരു കവിതയായിരുന്നു ബഷീർ എഴുതിയ ആ കവിത ഏതാണ്?


അനശ്വര പ്രകാശം


‘ബഷീർ എഴുത്തും ജീവിതവും’ എന്ന ഗ്രന്ഥം എഴുതിയത് ആരാണ്?


ഇ എം അഷറഫ്


ബഷീറിന്റെ ആത്മകഥയായ ഓർമ്മയുടെ അറകൾ എന്ന കൃതി പ്രസിദ്ധീകരിച്ച വർഷം?


1973


നർമ്മബോധം ഒരിക്കലും ബഷീറിൽ പുളിച്ച ഫലിതം ആയിട്ടില്ല ഒരു ഭാവം പ്രകാശനം ചെയ്യുമ്പോൾ അതിന പ്പുറത്തുള്ള ഒരു തലത്തിൽ ഇക്കാര്യം പറയാൻ കഴിയില്ലെന്നും നമ്മളറിയുന്നു” ആരുടെ വാക്കുകളാണിത്?


എൻ പി മുഹമ്മദ്


ഭാർഗവീനിലയം എന്ന സിനിമയിലെ നായിക ആരായിരുന്നു?


വിജയനിർമ്മല


ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?


1951


ബഷീറിന് സംസ്കാരദീപം അവാർഡ് ലഭിച്ച വർഷം?


1987


ഭാർഗ്ഗവീനിലയം എന്ന ചിത്രത്തിൽ നായക വേഷത്തിൽ ആരായിരുന്നു?


മധു


ബഷീന്റെ അനുരാഗത്തിന്റെ ദിനങ്ങൾ എന്ന ഡയറി പ്രസിദ്ധീകരിച്ച വർഷം?


1983


ബഷീറിന് ആദ്യമായി ജയിൽവാസം ലഭിച്ച സ്വാതന്ത്രസമരം ഏതാണ്?


ഉപ്പുസത്യാഗ്രഹം 1930 (കോഴിക്കോട്)


ബാല്യകാലസഖി എന്ന സിനിമയിൽ മജീദായി അഭിനയിച്ചത് ആരാണ്?


പ്രേം നസീർ


ശിങ്കിടിമുങ്കൻ ചെറുകഥകൾ പ്രസിദ്ധീകരിച്ച വർഷം?


1991


സ്ത്രീ കഥാപാത്രങ്ങൾ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം?


മതിലുകൾ


വൈക്കം മുഹമ്മദ് ബഷീർ ജനിച്ച തലയോലപ്പറമ്പ് എന്ന സ്ഥലം ഏത് ജില്ലയിലാണ്?


കോട്ടയം


ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിലെ യുവനായിക കഥാപാത്രത്തിന്റെ പേര് എന്താണ്?


കുഞ്ഞുപാത്തുമ്മ


ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏത്?


സോജാ രാജകുമാരി….


ഏതു സ്വാതന്ത്ര്യസമരസേനാനിയെ തൂക്കിക്കൊന്നതിനാണ് കോഴിക്കോട് ജയിലിൽ ബഷീർ മൂന്നുദിവസം നിരാഹാര സത്യാഗ്രഹം ഇരുന്നത്?


ഭഗത് സിംഗ്


“ഈ പുസ്തകം തിന്നാൻ ഇയാൾ ധൈര്യപ്പെടുമോ” ബഷീർ പാത്തുമ്മയുടെ ആടിൽ പറയുന്ന ഈ പുസ്തകം ഏതാണ്?


ശബ്ദങ്ങൾ



ബഷീറിന്റെ വിഖ്യാതമായ മൂന്ന് കൃതികൾ നോവൽത്രയം എന്നറിയപ്പെടുന്നു ഏതൊക്കെയാണ് ആ നോവലുകൾ?


ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി


‘ബഷീർ മലയാളത്തിലെ സർഗ്ഗവിസ്മയം’ ഒരു ഇന്ത്യൻ ഭാഷയിൽ ഒരു വിദേശി ഒരു ഇന്ത്യൻ എഴുത്തുകാരനെ കുറിച്ച് രചിച്ച ആദ്യ പുസ്തകം. ആരാണ് ഈ പുസ്തകത്തിന്റെ രചയിതാവ്?


റൊണാൾഡ് ഇ ആഷർ


ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊനെണ്ടാർന്നു എന്നീ നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?


റൊണാൾഡ് ഇ ആഷർ


“അങ്ങനെയപാരതതൻ തീരത്തിരുന്നാത്മനൊമ്പരങ്ങളോടോന്നു കുശലം പറഞ്ഞൊരാൾ” എന്റെ ബഷീർ എന്ന കവിതയിൽ മലയാളത്തിലെ പ്രശസ്തനായ ഒരു കവി എഴുതിയ വരികളാണ് ഇത് ആരാണ് ആ കവി?


ഒ എൻ വി കുറുപ്പ്


ബ്രിട്ടീഷ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നത് ഏതു തൂലികാനാമത്തിൽ ആയിരുന്നു?


പ്രഭ



ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ഏത്?


പ്രേമലേഖനം


തന്റെ സഹപ്രവർത്തകനായ മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യനിരൂപകനെക്കുറിച്ച് ബഷീർ ഒരു അനുസ്മരണം എത്തിയിട്ടുണ്ട് ആരെ കുറിച്ച്?


എം പി പോൾ


“കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥ” എന്ന് ബഷീർ സാഹിത്യത്തെ വിശേഷിപ്പിച്ചത് ആര്? പ്രൊഫ:


എം എൻ വിജയൻ


‘ബഷീർ ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്?


പ്രൊഫ. എം കെ സാനു


ബഷീറിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത് ജയ കേസരി എന്ന പത്രത്തിൽ ആയിരുന്നു. ഏതായിരുന്നു ആ കഥ?


തങ്കം


നാരായണി എന്ന കഥാപാത്രം ഉള്ളത് ബഷീറിന്റെ ഏത് നോവലിലാണ്?


മതിലുകൾ


ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ?


പ്രേമലേഖനം


ബഷീറിന്റെ ചിത്രം പതിച്ച അഞ്ചു രൂപ സ്റ്റാമ്പും രണ്ടുരൂപയുടെ പ്രഥമ ദിനകവറും കേന്ദ്രസർക്കാർ പുറത്തിറക്കിയത് എന്നാണ്?


2009 ജനുവരി 1


“ഞാൻ തനിച്ച് പറമ്പിലെ മരത്തണലിൽ ആണ്. ഈ മരം ഞാൻ നട്ടു പിടിപ്പിച്ചതാണ് ഇതിന്റെ ഇലകളും കൊമ്പുകളും കാരുണ്യത്തോടെ എനിക്ക് തണൽ നൽകുന്നു ഇതെനിക്ക് മധുരമുള്ള പഴങ്ങളും തരും” ഏതു മരത്തെക്കുറിച്ച് ആണ് ബഷീർ ഇങ്ങനെ പറയുന്നത്?


മാങ്കോസ്റ്റിൻ


ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിൽ ബഷീർ അവതരിപ്പിക്കുന്ന പുരോഗമന ചിന്താഗതിക്കാരനായ യുവാവ് ആരാണ്?


നിസാർ അഹമ്മദ്


ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ഏത് പേരിലാണ് പ്രസിദ്ധീകരിച്ചത്?


ഓർമ്മയുടെ അറകൾ


സകലജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബഷീർ കൃതി ഏത്?


ഭൂമിയുടെ അവകാശികൾ


പോക്കറ്റടിച്ച പേഴ്സ് തിരിച്ചു നൽകാനുള്ള മഹാമനസ്കത കാട്ടിയ ആ മനുഷ്യന്റെ പേര് ദൈവം എന്നായിരിക്കുന്നു ബഷീർ ഇപ്രകാരം ആലോചിക്കുന്ന പോക്കറ്റടിക്കാരന്റെ കഥ പറയുന്ന കൃതി ഏതാണ്?


ഒരു മനുഷ്യൻ



പ്രഭ എന്ന തൂലിക നാമത്തിൽ ബഷീർ ഏത് പത്രത്തിലാണ് ലേഖനങ്ങൾ എഴുതിയിരുന്നത്?


ഉജ്ജീവനം


സർപ്പയജ്ഞം എന്ന ബഷീർ കൃതി ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്നു?


ബാലസാഹിത്യം


“ഇനിയങ്ങോട്ട് ഒരു 2000 വർഷത്തേക്ക് അപ്രതീക്ഷിതമായ സന്ദർഭങ്ങളിൽ മനുഷ്യ സമുദായത്തിന് അനുഭവപ്പെടാൻ പോകുന്ന അതുല്യമായ സൗഭാഗ്യം, അതോ കേൾക്കാൻ പോകുന്ന അമൂല്യമായ ഒരു ഗാനമോ” ആരെക്കുറിച്ചാണ് ബഷീർ ഇങ്ങനെ പറഞ്ഞത്?


മഹാത്മഗാന്ധി




സാഹിത്യ രംഗത്ത് ഏറെ വിമർശനങ്ങൾ ഉണ്ടാക്കിയ ബഷീർ കൃതി ഏത്?


ശബ്ദങ്ങൾ


മതിലുകൾ എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ്?


അടൂർ ഗോപാലകൃഷ്ണൻ


മമ്മൂട്ടിക്ക് ദേശീയഅവാർഡ് നേടിക്കൊടുത്ത ബഷീർ കൃതിയുടെ ചലച്ചിത്രാവിഷ്കാരം ഏതാണ്?


മതിലുകൾ


“നർമ്മ ബോധത്തിന്റെ ആശാനായിരുന്നു ബഷീർ കൈനോട്ടം ഒക്കെ അയാളുടെ വിദ്യകൾ ആയിരുന്നു ഒരിക്കൽ കൈ നിവർത്തി ഞാൻ ചോദിച്ചു ഇത് ഏത് രേഖയാ ബഷീർ പറഞ്ഞു കൈയുടെ നടുവിലുള്ള രേഖയാണോ അത് കൈ മടക്കാനുള്ള രേഖയാണ്” ആരാണ് ബഷീറിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?


പൊൻകുന്നം വർക്കി


ഭാർഗ്ഗവീനിലയം എന്ന സിനിമ ബഷീറിന്റെ ഏത് കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്?


നീലവെളിച്ചം


ബഷീറിന് രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച വർഷം ഏത്?


1982


“ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ് വാക്കിൽ നിന്ന് രക്തം പൊടിഞ്ഞിരിക്കുന്നു” ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?


എം പി പോൾ


“ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു” ഇങ്ങനെ പറഞ്ഞ നിരൂപകൻ ആരാണ്?


എം എൻ വിജയൻ


‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആരാണ്?


എം എ റഹ്മാൻ


“ഈ മനുഷ്യൻ എനിക്ക് ആരാണ് എന്റെ സാഹിത്യ ജീവിതത്തിൽ എനിക്ക് അദ്ദേഹം ഒരു താങ്ങും തണലുമായി ആയിട്ടില്ല. ബഷീറിയൻ സാഹിത്യത്തിന് ചുവടുപിടിച്ച് ഞാൻ ഒന്നും എഴുതാൻ ശ്രമിച്ചിട്ടുമില്ല. എന്നിട്ടും ഈ മനുഷ്യൻ എന്റെ ഹൃദയത്തിൽ കാലപുരുഷനെ പോലെ വളർന്നു നിറഞ്ഞു നിൽക്കുന്നു” എന്നു പറഞ്ഞ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്?


എം ടി വാസുദേവൻ നായർ



ബഷീർ എറണാകുളത്തു സ്ഥാപിച്ച ബുക്ക് സ്റ്റാളിന്റെ പേര്?


സർക്കിൾ ബുക്ക് സ്റ്റാൾ


എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിലേതാണ്?


ആനവാരിയും പൊൻകുരിശും


“ഇതിലാണ് ബഷീറിന്റെ കലാപാടവം ഞാൻ തെളിഞ്ഞുകാണുന്നത്” എന്ന് പി കേശവദേവ് അഭിപ്രായപ്പെട്ടത് ബഷീറിന്റെ ഏത് നോവലിനെ കുറിച്ചാണ്?


ജീവിതനിഴൽപ്പാടുകൾ



‘ബഷീറിന്റെ ആകാശങ്ങൾ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?


പെരുമ്പടവം ശ്രീധരൻ



‘ബഷീർന്റെ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാര’ എന്ന് വിശേഷിപ്പിക്കുന്ന ചെറുകഥ ഏത്?


അനർഘനിമിഷം


“വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത് ബഷീറിന് മാത്രം എഴുതാൻ കഴിയുന്ന ഒരു വാക്യം. ഏത് കൃതിയിലെ വാചകമാണ് ഇത്? ആരാണ് ഇത് പറയുന്നത്?


ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിലെ നായകനായ നിസാർ അഹമ്മദിന്റെ ബാപ്പയും കോളേജ് പ്രൊഫസറുമായ സൈനുദീൻ ആണ് ഈ വാചകം പറയുന്നത്


എം കെ സാനു ബഷീറിനെ വിശേഷിപ്പിച്ചത് എങ്ങനെയാണ്?


ഏകാന്തവീഥിയിലെ അവധൂതൻ


Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...