Saturday 26 May 2018

*June 1ന് സ്കൂൾ തുറക്കൽ.ശനിയാഴ്ചയും ഇനി പഠിക്കാം.* 
 മധ്യവേനലവധിക്കുശേഷം പൊതുവിദ്യാലയങ്ങൾ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം. ജൂൺ ഒന്ന് വെള്ളിയാഴ്ചതന്നെ സ്കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു.

ജൂൺ രണ്ട് ശനിയാഴ്ചയും പ്രവൃത്തിദിവസമായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും. 220 പ്രവൃത്തിദിവസം അടുത്ത അധ്യയനവർഷം ഉണ്ടാവണമെന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം. 

പുതിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സ്കൂൾ ഉച്ചഭക്ഷണത്തിന് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കണമെങ്കിൽ 220 പ്രവൃത്തിദിനം വേണം. 

അടുത്ത അധ്യയനവർഷം മുൻകൊല്ലത്തെക്കാൾ കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും. അടുത്തവർഷത്തേക്കുള്ള പൊതുവിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയാലേ ശനിയാഴ്ചകളിലെ പ്രവൃത്തിദിനങ്ങൾ  അറിയാൻ കഴിയൂ. 
💎സ്കൂളുകൾ വിസ്മയ കൊട്ടാരങ്ങൾ💎
🎞Clear visual projecting system.
💻Lap tops with internet.
🔮Help of 'samagra',the educational site.
🔊Digital sound system.
സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ.
എല്ലാ വിദ്യാർത്ഥികൾക്കും COMPO യുടെ ആശംസകൾ.
❤❤❤❤❤❤❤
കൂടുതൽ information കൾക്കും GK questions നും group ൽ അംഗമാവുക.

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...