Saturday, 18 May 2019

QR CODES FOR EDUCATION

Kad

വായിച്ച്‌ ബോറടിച്ചോ ? എന്നാലിനി കണ്ടും കേട്ടും പഠിക്കാം ; പാഠപുസ്തകങ്ങളിലും ക്യുആര്‍ കോഡുകള്‍ വരുന്നു


തിരുവനന്തപുരം: വായിച്ചു മാത്രമല്ല ഇനി മുതല്‍ കണ്ടും കേട്ടും പഠിക്കാം. ഒന്‍പതും പത്തും ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനം ആസ്വാദ്യകരമാക്കുന്നതിനായി പുസ്തകങ്ങളില്‍ ക്യുആര്‍ കോഡുകള്‍ തയ്യാറാക്കിയത്. എസ് സി ഇആര്‍ടിയാണ് പാഠ്യവിഷയങ്ങള്‍ കുട്ടികള്‍ക്ക് കണ്ടും കേട്ടും പഠിക്കുന്നതിനായി സ്മാര്‍ട്ട് ടെക്സ്റ്റ് ബുക്കുകള്‍ തയ്യാറാക്കിയത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോ​ഗിച്ച്‌ പുസ്തകങ്ങളിലെ ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്താല്‍ ഇവ കാണാനും കേള്‍ക്കാനും സാധിക്കും.
സയന്‍സ് വിഷയങ്ങളിലെ പരീക്ഷണങ്ങള്‍ , ഇം​ഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പാഠഭാ​ഗങ്ങളുടെ ദൃശ്യാവിഷ്കാരം തുടങ്ങിയവയാണ് ക്യു ആര്‍ കോഡുകളില്‍ ഒരുക്കിയിരിക്കുന്നത്.
കണക്ക് പഠനം മധുരമാക്കാനും ലളിതമാക്കാനുമുള്ള പൊടിക്കൈകള്‍ അടങ്ങുന്ന വിഡിയോകളും ക്യുആര്‍ കോഡുകളാക്കിയിട്ടുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. ഇം​ഗ്ലീഷ്, മലയാളം മീഡിയം കുട്ടികള്‍ക്കായി വെവ്വേറെ രീതിയില്‍ ഇവ ക്രമീകരിച്ചിട്ടുണ്ട്.
അധ്യാപകര്‍ക്ക് ക്യുആര്‍ കോഡുകള്‍ ഉപയോ​ഗിക്കുന്നതിനുള്ള പരിശീലനം ഉടന്‍ നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ ​ഗവേഷണ പരിശീലന സമിതികളുടെ നേതൃത്വത്തിലുള്ള ദീക്ഷ, സമ​ഗ്ര തുടങ്ങിയ പോര്‍ട്ടലുകളില്‍ നിന്നുള്ള വിഡിയോകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കടപ്പാട്: DAILY HUNT

No comments:

Featured post

VOX POPULI uduma magazine